Feb 2, 2015
Jan 22, 2015
'നിറകതിര്‍ 2015' (മലയാളം)
ആലപ്പുഴ
ഡയറ്റ് പത്താംതരത്തില്‍
പഠിക്കുന്ന കുട്ടികളുടെ
നിലവാരം മെച്ചപ്പെടുത്തുന്നതിനും
കുട്ടികളില്‍ അത്മവിശ്വാസം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
തയ്യാറാക്കിയ അദ്ധ്യാപക സഹായിയാണ്
'നിറകതിര്‍
2015'. ആലപ്പുഴ
ജില്ലയിലെ മികച്ച അദ്ധ്യാപകരും
ഡയറ്റ് ഫാക്കല്‍ട്ടികളും
പങ്കെടുത്ത ശില്പശാലയിലാണ്
'നിറകതിര്‍
2015' രൂപപ്പെടുത്തിയത്.
പത്താംതരത്തിലെ
മലയാളം പാഠപുസ്തകത്തിലെ
എല്ലാ അദ്ധ്യായങ്ങളും സമഗ്രമായി
വിശകലനംചെയ്ത്,
കുട്ടിയുടെ
ആശയനിലവാരം ഉയര്‍ത്തുന്നതിനുള്ള
പ്രത്യേക പ്രവര്‍ത്തനങ്ങള്‍
ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഉത്തരങ്ങള്‍
എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍,
മൂല്യനിര്ണ്ണയാംശങ്ങള്,
സ്കോറിംഗ്
എന്നിവയും ചേര്‍ത്തിട്ടുണ്ട്.
ഈ കൈപ്പുസ്തകം
പ്രയോജനപ്പെടുത്തി എല്ലാവരും
ഉയര്‍ന്ന വിജയയം കൈവരിക്കട്ടെ
എന്ന് ആശംസിക്കുന്നു.
അതോടൊപ്പം
'നിറകതിര്‍
2015' (മലയാളം)
നമുക്കായി
ആലപ്പുഴ ഡയറ്റിന്റെ അനുമതിയോടെ
അയച്ചുതന്ന മണിസാറിനുള്ള
നന്ദിയും അറിയിക്കുന്നു.
ലേബലുകള്‍:
പഠനസഹായി പത്താംതരം
Jan 11, 2015
മഴയോര്‍മ്മകള്‍ (കവിത)
മഴയോര്‍മ്മകള്‍
ഓര്‍മ്മയിലൊരു
മഴ....
പുതുമഴ...
പുതുമണ്ണിന്
ഗന്ധവും പേറി-
തുറന്നിട്ട
ജാലകത്തിലൂടെന്‍-
കൗമാരസ്വപനങ്ങളെ
മഴനീര്ത്തുള്ളിയാല്
വിളിച്ചുണര്‍ത്തി,
ചുട്ടു
പൊള്ളുന്നോരെന് കവിള്‍ത്തടത്തിലും
നീര്‍വറ്റി
വിണ്ടോരെന്‍ ഹൃത്തടത്തിലും
കുളിരായി..,
പുതു സ്വപ്നമായി...
പെയ്തിറങ്ങുന്നു
പഴയൊരോര്‍മ്മയായ്
മഴനീര്‍ത്തുള്ളികള്‍
തങ്ങിനില്പ്പോരാ മരച്ചില്ല
-
കുലുക്കി
നീയെന്നെ നനച്ചതോര്പ്പു
ഞാന്‍.
ഒരു
ചേമ്പിലക്കുടയിലന്നു നാം
നടന്നോരാ
പാടവരമ്പുമിന്നോര്മ്മയായ്.
കണിക്കൊന്ന
പൂത്തുലഞ്ഞു പിന്നെയും ,
കാലമാം
വിഷുപ്പക്ഷി ചിലച്ചു പിന്നെയും...
കുളിരിളം
തെന്നലും ഇലഞ്ഞിപ്പൂ സുഗന്ധവും
-
ഓര്‍മ്മയിലൊരു
മഴയായി... പുതുമഴയായി...
കണ്ണീര്ക്കണമായത്
പെയ്തുതിരുന്നു...
പേരാറായ്...
പെരിയാറായതൊഴുകുന്നു
പിന്നെയും...
അലതല്ലിയുരുകുന്നു
കടലായി ജീവിതം.
മൊയ്തീന്‍കുട്ടി
പി
എച്ച്
എസ് എ, മലയാളം
ജി എം
ജി എച്ച് എസ് എസ്
കുന്നംകുളം
ലേബലുകള്‍:
കവിത
Dec 8, 2014
Oct 8, 2014
Subscribe to:
Posts (Atom)






