മഞ്ഞയെ
പകര്‍ത്തി ഞാന്‍
നിന്‍
മുഖം തുടുപ്പിച്ചു.
ആ മുഖം
മിനുങ്ങുന്ന രഹസ്യം
എന്നില്‍ത്തന്നെ-
യൊളുപ്പിച്ചിതേവരെ,
പറഞ്ഞില്ലാരോടും
ഞാന്‍.
ഒരുനാള്‍
ദാഹം
മാറ്റാന്‍
ചിണുങ്ങി
നില്‍ക്കും നിന്നില്‍
പിഴിഞ്ഞുതന്നൂ
ഞാനെന്‍
ഹൃദയം
രഹസ്യമായ്.
തണുപ്പിനുള്ളില്‍
നിന്നെ
കളിപ്പിച്ചെല്ലാം
ചെയ്തൊരാ -
ലസ്യ
നിമിഷത്തെ
ഒളിപ്പിച്ചിതേ
വരെ.
വിളമ്പില്‍
രണ്ടാമതായ്
പച്ചിലപ്പുറത്തെന്റെ
-
കരളില്‍
കണ്ണും നട്ട്
ഓണമുണ്ണുമ്പോള്‍
നിന്റെ
ചുവന്ന ചുണ്ടില്‍
ഒരു കൊതി
ഞാനെറിഞ്ഞിട്ടു.
തൊട്ടു
നീ നാവില്‍ വച്ചു
പറഞ്ഞു,
ഹാ
എന്തൊരു
കയ്പാണയ്യ ?
- വിനോദ് വൈശാഖി