എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

May 20, 2012

സഹനങ്ങളുടെ തിരുശേഷിപ്പുകള്‍ - നോവല്‍ പരിചയം




A Thousand Splendid Suns (തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍)
അഫ്ഗാന്‍ നോവലിസ്റ്റായ ഖാലിദ് ഹൊസൈനിയുടെ നോവല്‍ പരിചയം
തയ്യാറാക്കിയത്: ഡോ: ഷംല യു.

ഖാലിദ് ഹൊസൈനി
1965ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ജനനം. അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ സ്ഥലംമാറ്റത്തെത്തുടര്‍ന്ന് 1976ല്‍ പാരീസിലേയ്ക്ക് താമസംമാറ്റി. 1980ല്‍ യു.എസ്സില്‍ രാഷ്ട്രീയാഭയം തേടേണ്ടിവന്നു. കാലിഫോര്‍ണിയയില്‍ നിന്നും മെഡിക്കല്‍ ബിരുദവും എം.ഡി.യും കരസ്ഥമാക്കി. ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍തന്നെ ആദ്യനോവലായ 'The Kite Runner' പ്രസിദ്ധീകരിച്ചു. 2003ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ എഴുപത് രാജ്യങ്ങളില്‍ വിവിധഭാഷകളില്‍ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. 'The Kite Runner' ന്റെ പ്രസിദ്ധീകരണത്തെത്തുടര്‍ന്ന് 2006ല്‍ യുണൈറ്റഡ് നേഷന്‍സ് റഫ്യൂജി ഏജന്‍സിയുടെ കീഴിലുള്ളUNHCRല്‍ അമേരിക്കന്‍ പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്നു. അഫ്ഗാനിസ്ഥാനിലെയും മറ്റുവിവിധരാജ്യങ്ങളിലെയും അഭയാര്‍ത്ഥികള്‍ക്ക് സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ 'ഖാലിദ് ഹൊസൈനി ഫൗണ്ടേഷന്‍' രൂപീകൃതമായി. അഭയാര്‍ത്ഥികള്‍ക്കായി, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി സ്കോളര്‍ഷിപ്പുകളും പരിശീലനപദ്ധതികളും ഈ ഫൗണ്ടേഷന്‍ നല്‍കിവരുന്നു. അഭയാര്‍ത്ഥിപ്രവര്‍ത്തനങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 2007ല്‍ 'A Thousand Splendid Suns' പ്രസിദ്ധീകരിച്ചു. ലോകമെങ്ങും വിവധ ഭാഷകളിലായി ഈ നോവലും 400 ലക്ഷം കോപ്പികളോളം ഇതുവരെ വിറ്റഴിഞ്ഞിരിക്കുന്നു.


സഹനങ്ങളുടെ തിരുശേഷിപ്പുകള്

A Thousand Splendid Suns (തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍)
അഫ്ഗാന്‍ നോവലിസ്റ്റായ ഖാലിദ് ഹൊസൈനിയുടെ നോവല്‍ പരിചയം


"ജോസഫ് ഇനിയും കാനനിലേയ്ക്ക് തിരിച്ചുവരും, ദുഃഖിക്കേണ്ട. കുടിലുകളൊക്കെ പൂന്തോട്ടങ്ങളായി മാറും, ദുഃഖിക്കേണ്ട. വീണ്ടും ഒരു വെള്ളപ്പൊക്കം വന്ന് സര്‍വ്വജീവജാലങ്ങളേയും മുക്കിക്കളയുകയാണെങ്കില്‍ കൊടുങ്കാറ്റിന്റെ നടുവില്‍ നിങ്ങളുടെ രക്ഷകനായി നോഹ ഉണ്ടായിരിക്കും, ദുഃഖിക്കേണ്ട.”

1960 മുതല്‍ 2003 വരെയുള്ള കാലഘട്ടങ്ങളിലെ അഫ്ഗാനിസ്ഥാന്റെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട നോവലാണ് 'A Thousand Splendid Suns'. അഫ്ഗാന്‍ യുദ്ധവും താലിബാന്റെ ഉദയാസ്തമയങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലില്‍ രണ്ട് അഫ്ഗാന്‍ സ്ത്രീകളുടെ പ്രക്ഷുബ്ധവും സങ്കീര്‍ണ്ണവുമായ ജീവിതം അടയാളപ്പെടുത്തുന്നു. യുദ്ധത്തിന്റെയും സഹനത്തിന്റെയും തിരുശേഷിപ്പുകളായിമാറുന്ന സ്ത്രീജീവിതങ്ങളെ അതി തീക്ഷ്ണമായി ഹൊസൈനി വരച്ചിടുന്നു. ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നോവല്‍ ഹൊസൈനിയുടെ അസാധാരണമായ ആഖ്യാനപാടവത്തിന് സാക്ഷ്യംവഹിക്കുന്നു.
മറിയവും ലൈലയുമാണ് പ്രധാനകഥാപാത്രങ്ങള്‍. സമ്പന്നനും ഉന്നതകുലജാതനുമായ ജലീലിന് തന്റെ വേലക്കാരിയില്‍ ഉണ്ടായ പുത്രിയാണ് മറിയം. അതുകൊണ്ടുതന്നെ ബാല്യം മുതല്‍ അവള്‍ക്കും അമ്മയ്ക്കും ജലീലിന്റെ വീട്ടില്‍നിന്നും വളരെയകലെ ഒരു കുന്നില്‍ചെരുവില്‍ ചെറിയകൂരയില്‍ അഭയംതേടേണ്ടിവരുന്നു. ആഴ്ചയിലൊരിക്കല്‍ ജലീല്‍ മകളോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനെത്തും. വ്യാഴാഴ്ചകളിലെ ബാപ്പയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് മറിയത്തിന്റെ ജീവിതം. 'തന്തയ്ക്കുപിറക്കാത്തവള്‍' എന്ന ഉമ്മയുടെ ശകാരത്തിനപ്പുറം അവള്‍ ബാപ്പയുടെ സാമിപ്യം കൊതിക്കുന്നു. തന്റെ മൂന്നുഭാര്യമാരുടെയും നിയന്ത്രണത്തില്‍ കഴിയുന്ന ജലീലിന് മറിയത്തെയും ഉമ്മയെയും പരസ്യമായി അംഗീകരിക്കാനുള്ള സ്വാതന്ത്ര്യമില്ല. ജലീലിന്റെ ടൗണിലുള്ള തീയേറ്ററില്‍ അയാളോടൊപ്പം, അയാളുടെ മറ്റുമക്കളോടൊപ്പം പിനോക്യോയുടെ കാര്‍ട്ടുണ്‍ ചിത്രം കാണാന്‍ മറിയം ആഗ്രഹിക്കുന്നു. മറിയം പോയാല്‍ താന്‍ മരിക്കുമെന്ന് ഉമ്മാ ഭീഷണിപ്പെടുത്തിയിട്ടും ബാപ്പ വിളിക്കാനെത്താതിരുന്നിട്ടും മറിയം സ്വയം യാത്രതിരിക്കുന്നു. അവള്‍ ജലീലിന്റെ വീടന്വേഷിച്ച് എത്തുന്നുവെങ്കിലും നിഷ്കരുണം പുറത്താക്കപ്പെടുന്നു. ഒരു രാത്രിമുഴുവന്‍ ജലീലിന്റെ പൂന്തോട്ടത്തില്‍ കഴിഞ്ഞ അവള്‍ ജനാലക്കര്‍ട്ടനിലൂടെ ജലീലിന്റെ മായുന്ന മുഖം കാണുന്നുമുണ്ട്. സംഘര്‍ഷത്തോടെ തിരികെയെത്തുന്ന അവളെ കാത്തുനിന്നത് കുന്നിന്‍ചെരുവിലെ മരത്തില്‍ തൂങ്ങിയാടുന്ന ഉമ്മയുടെ ശരീരമാണ്.

Apr 30, 2012

മുളന്തണ്ട് - കവിത




തുളുമ്പാതെ തെല്ലും തുളുമ്പാതെ
മണ്‍കുടം ചുമന്നലയുന്നിവള്‍...
മണല്‍ക്കാറ്റു വീശുമ്പൊളിടറും കഴല്‍നീട്ടി
യകലേക്കിരുള്‍ക്കൂട്ടിനറയിലേക്ക്...

പലരും പറഞ്ഞ'തില്‍ വിഷമാണു, നീ
ചെന്നു തൊടുകിലോ കൈ പൊള്ളി
യകലും മനം നൊന്തു പിടയും
ഘനനീല വര്‍ണ്ണം പരത്തി കൊടും ക്രൂര
നവിടെയാഴത്തില്‍ കിടപ്പൂ ..'
'പ്രണയമൊരു കാളിന്ദിയരുതു നീ ചെല്ലുവാന്‍
മണ്‍കുടം ദൂരെക്കളഞ്ഞു പോകൂ..'
ചേലാഞ്ചലം കോര്‍ത്തു പിന്നോട്ടുലച്ചിടും
മുള്ളുകള്‍ വാക്കിന്‍ കറുത്ത നോട്ടം.
പിന്തിരിഞ്ഞെങ്ങനെ പോകുവാനൊരു മുളം
തണ്ടെന്റെ വഴിയില്‍ പ്രിയം നിറയ്ക്കെ...?
ഒരു മാത്ര,യൊരുനോട്ട മൊരുവാക്കു ചൊല്ലി നീ
യിവിടെ മരുപ്പച്ച തീര്‍ത്തിരിക്കെ...?

തുളുമ്പാതെ തെല്ലും തുളുമ്പാതെ
മനമിതും ചുമന്നലയുന്നിവള്‍...
ഇതിനുള്ളിലവര്‍ പറയുമഴലിന്റെ നിഴലല്ല
ഹരിതനീലം നിറയുമെന്റെ യമുന!


സാബിദ മുഹമ്മദ്റാഫി
മലയാളം അദ്ധ്യാപിക
ജി.വി.എച്ച്.എസ്.എസ്. വലപ്പാട്
ചാവക്കാട്

Apr 10, 2012

അമ്പാടി ( കവിത )




             അമ്പാടി

നിറന്ന പീലികള്‍ നിരക്കവേ കുത്താന്‍
ഒരു മയില്‍പീലി കൊതിച്ചു കാര്‍വര്‍ണ്ണന്‍
പക്ഷെ കയര്‍ത്തു മദാമ്മ മൊഴിഞ്ഞതിങ്ങനെ
"
ഒരൊറ്റ പീലിയും നിനക്ക് പാടില്ല
സകല പീലിയും എനിക്ക് സ്വന്തമായ് "

വിഷാദഗാനത്തിന്‍ ധ്വനിയുണര്‍ത്തുവാന്‍
ഒരു മുരളിക കൊതിച്ചു കാര്‍വര്‍ണ്ണന്‍
വിലക്കി സായിപ്പ് കഥിച്ചതിങ്ങനെ
"
സകലഗീതവും എനിക്ക് സ്വന്തമായി
എളുപ്പം ക്യൂവിലൊരിടം തരമാക്കൂ "

ഒടുവില്‍ അഭയകേന്ദ്രമായ്
ഒരൊറ്റ ആലില തിരഞ്ഞുകാര്‍വര്‍ണ്ണന്‍
നിസ്സഹായയായി മൊഴിഞ്ഞൊരാല്‍ മരം
"
പൊറുക്ക കാര്‍വര്‍ണ്ണാ
ഇലതന്‍ പേറ്റന്റും നമുക്ക് നഷ്ടമായി "
കൊല്ലംവിള രവി
GHSS  കരുകോണ്‍
കൊല്ലം

Apr 4, 2012

ഇനിയെത്രനാള്‍




ഇനിയെത്രനാള്‍

ഇനിയെത്ര നാള്‍ നമ്മള്‍ ഈ ഭൂവിലൊന്നിച്ചു
കഴിയുമെന്നറിയില്ല കൂട്ടുകാരാ
ഇടനെഞ്ചിലൂറുമീ സ്നേഹവും, പരിഭവ -ക്കരടും, പിണക്കവും എത്രനേരം
ഒന്നു പിണങ്ങിയാല്‍ പിന്നെയിണങ്ങുവാന്‍
നേരമുണ്ടാകുമോ കൂട്ടുകാരാ.....

മിണ്ടാതെ നമ്മള്‍ കഴിച്ചു കൂട്ടി- പല
വല്ലായ്മയുള്ളില്‍ പൊതിഞ്ഞു കെട്ടി
മുനയുള്ള വാക്കിനാല്‍ മുറിവേകി നാം തമ്മില്‍
അകലുന്നതീ സൂര്യന്‍ സാക്ഷിയായി.
 
ഉള്ളിലപ്പോഴും നനുത്ത മഴച്ചാറ്റ-ലെന്നപോല്‍ സ്നേഹം പൊടിഞ്ഞിരുന്നു.ഇല്ലെന്നു താനേ വിളിച്ചു ചൊല്ലുമ്പോഴും
വല്ലാത്തൊരനുഭൂതിയായിരുന്നു.നീയടുത്തെത്തുമ്പോ, ളേതോ പുരാതന
സൗഹൃതം താനേ തളിര്‍ത്തിരുന്നു.എങ്കിലും, ആശ്ലേഷണത്തിന്‍ മധുരമായ്
പെയ്യാതെ നമ്മള്‍ പറന്നുപോയി.

ഞാനെന്നഹംബോധ മത്സരച്ചൂളയില്‍
നാംതമ്മിലങ്കം കുറിച്ചതല്ലേ
പോര്‍വിളിച്ചെത്തിയ പോരായ്മയാകെയും
കാലം നരപ്പിച്ചിരുത്തിയില്ലേ
ഓര്‍മ്മച്ചതുപ്പില്‍ ഞാന്‍ തീതുപ്പി നിന്നൊരാ
പ്രായം ചികഞ്ഞെടുക്കുന്നു
ഓരോന്നുരച്ചു കൊഴുത്തൊരീ ജീവിതം
ഓടിത്തളര്‍ന്നു വീഴുന്നു....

തനുവും, തരളാവബോധങ്ങളും തളര്‍-ന്നവിടെ നീ തനിയെയാകുമ്പോള്‍,അരുകിലേയ്ക്കെത്തുവാ, നാകാതെ ഞാന്‍ദൂരെ
കേവലത തന്നിലുറയുന്നു.

ഇനിയെത്രനാള്‍ നമ്മള്‍, ഈ ഭൂവിലൊന്നിച്ചു
കഴിയുമെന്നറിയില്ല കൂട്ടുകാരാ
കലഹമൊരു കലയല്ല....! സ്നേഹമൊരു കവിതയായ്
എഴുതാന്‍ മറന്നു നാം കൂട്ടുകാരാ.

Mar 17, 2012

അദ്ധ്യാപകന്‍ (കവിത)



മറ്റൊരു തൊഴിലും കിട്ടാതെ തല മൂത്തുനരച്ച്
പക മൂത്തുമൂത്ത് അദ്ധ്യാപകനായതാണ്.
പകയാല്‍ മുമ്പില്‍ക്കാണുന്നവറ്റയെ ഒക്കെ
ഒന്നല്ല ഒരുനൂറുപാഠം പഠിപ്പിക്കുമെന്നുറച്ചതാണ്.

എത്ര പഠിപ്പിച്ചാലും പഠിയാത്തവറ്റ പടിക്കു പുറത്ത്.
ഇമ്പൊസിഷന്‍, കൊമ്പസിഷന്‍ തുടങ്ങിയ കലാപരിപാടികള്‍വേറെയുമുണ്ട്.
തിരിച്ചുതല്ലില്ലെന്നുറപ്പുണ്ടെങ്കില്‍
കവിളടിച്ചുപൊളിക്കുകയുമാവാം.

ചില കൊച്ചു മോണ്‍സ്റ്റേഴ്സിന്റെ (V. K. N.) തുടുകവിള്‍ കാണുമ്പോള്‍
തല്ലിപ്പഴുപ്പിക്കാന്‍ ബഹുരസമാണ്.
കുട്ടിപ്പിശാശുക്കളുടെ കരച്ചിലോ, സംഗീതം തന്നെ.
അദ്ധ്യാപകന്റെ കത്തും പകയിലേക്കു ഘൃതം പോലെ വീഴുന്ന കര്‍ണ്ണാമൃതം.

തൊഴില്‍ പകയാണെങ്കിലും
ജലപാനത്തിനും മധുപാനത്തിനും മറ്റുനേരമ്പോക്കിനും
ഇതു മതിയാവില്ല.
അതിനു സൈഡു വിസിനസ്സു ബേറെ.

അദ്ധ്യാപഹയനെന്നാള്‍ക്കാര്‍ പരിഹസിക്കാറുണ്ട്.
അതാപ്പഹയന്മാര്‍ക്കു കഥയറിയാത്തതുകൊണ്ടാണ്.
അത്തുംപുത്തും തിരിയാത്തവരെ അനര്‍ത്ഥം പഠിപ്പിച്ച്
അക്ഷരവിരോധികളാക്കുന്നതിന്റെ സുഖമറിയാത്തതിനാലാണ്.